ജോയ് മാഷിന്....
മാഷെ നമ്മളെന്നാണ് ആദ്യം കണ്ടത്?
അറിയില്ല
അവസാനമായി കണ്ടത് ഓര്‍മ്മയുണ്ട്.
അയ്യപ്പന് വിളക്കിന്റെ ഒരു രാത്രി.
അന്ന് നടുറോഡില്‍ വച്ച് സൌഹൃദത്തിന്റെ ആലിംഗനവും
മിശിഹായുടെ സ്നേഹ ചുംബനവും തന്നു.
ഒറ്റി കൊടുത്തവരെ മാത്രമല്ല ,എല്ലാവരെയും
നിങ്ങള്‍ ചുംബിച്ചു.
സൌഹൃദങ്ങളില് നിന്ന് സൌഹൃദങ്ങളിലേക്ക്
ഓണതുമ്പിയെപ്പോലെ
നിങ്ങള്‍ പറന്നു കൊണ്ടിരുന്നു .
ഇന്ന്
പാതയോരത്തെ ചിറകറ്റ ശലഭം പോലെ
നിങ്ങള്‍ വീണിരിക്കുന്നു .
പുത്തന്‍ പാദുകങ്ങളും പുതുവസ്ത്രങ്ങളും
നിങ്ങള്‍ക്കു യോജിക്കുന്നില്ല .
ചാരനിറമുള്ള ഷര്‍ട്ടും വെള്ളമുണ്ടും കാലന്‍കുടയും
നിങ്ങളെന്നാണ് ഇനിയുമണിയുക?
അലമാരയില്‍
ആരെ കാത്താണ് അവക്ക് ഇനിയുമിരിക്കാനാവുക?
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
എന്ന ഗാനം ആരാണ് ഇനി പാടുക ?
പാടിതീര്ന്ന പാട്ടാണ് നീയിനി .
പച്ച മണ്ണ് മാത്രം അത് ശ്രവിക്കും.
പായലും കറുകയും തുമ്പയും മാത്രം
വേരുകള്‍ കൊണ്ട് അതേറ്റു അതേറ്റു വാങ്ങും.
പോതിയക്കരപ്പള്ളിയിലെ കുഴി മാടത്തിലേക്ക് നിന്നെ കൊണ്ട് പോകുവാന്‍
പതിവുകാര് കാത്തു നില്ക്കുന്നു.
നിനക്കും പുഷ്പങ്ങള്‍ക്കും ഇടയില്‍ ഒരു കറുത്ത ഫലകം.
മരിച്ചവര്‍ക്കും മനുഷ്യര്‍ക്കുമിടയിലെ വന്മതില് പോലെ.
യുവത്വങ്ങള്‍ സഞ്ചരിച്ച കലാലയ വഴിയിലൂടെ ഞാന്‍ നടക്കുന്നു.
എന്റെയും കലലയമാണിത്
പഴയ മരങ്ങള്‍, പുതിയ വീടുകള്‍.
കൂട്ടിനു മരണവും പോയകാലവും.
സ്മരണയും ഏകാന്തതയും.
നാള്‍വഴികളില്‍
പഴയ താളിനു വേണ്ടി പരതുമ്പോള്‍
പാദങ്ങളില്‍ പൊടി പുരളുന്നു.
പുതുതലമുറ കുട ചൂടി നടന്നകലുന്നു.
പുളിയും പ്ലാവും മഴ മരവും
ദിനസരികളിലൂടെ കടന്നു വന്നു വെട്ടേറ്റു വീഴുന്നു.
ഞാവലിന്റെ ജഡം
അറവുകാര് കൊണ്ടുപോകുന്നു.
വയലറ്റ് രക്തം വീഴ്ത്തി
പടവുകളില്‍ ഒരു സ്മരണ
മധുരിച്ചു കിടപ്പുണ്ട്
പടവുകളിലൂടെ
കയറിയും ഇറങ്ങിയും നടന്നവ്ര്ക്കൊപ്പം
ഒരു വേലിതിര തന്നെ കടന്നു പോകുന്നുണ്ട്.
ഈ വഴി പ്രകാശിക്കുന്നുണ്ട്.
നടന്നു പൊടിയായി തീര്‍ന്ന മണ്ണില്‍
ഇനിയും പ്രതീക്ഷകളുണ്ട്.
ഇതിലെ നീ കടന്നു പോകുക .
പുതിയ പ്രഭാതങ്ങളും
പുതിയ ആകാശങ്ങളും വിരിയുമ്പോള്‍
കയ്യില്‍ ഗ്ലാടിയോലാസ് പൂക്കളുമായി
നിന്നെ ഞാന്‍ ഉണര്‍ത്തുന്നുണ്ട്
അത് വരേയ്ക്കും ശാന്തമായി ഉറങ്ങുക .....
അറിയില്ല
അവസാനമായി കണ്ടത് ഓര്‍മ്മയുണ്ട്.
അയ്യപ്പന് വിളക്കിന്റെ ഒരു രാത്രി.
അന്ന് നടുറോഡില്‍ വച്ച് സൌഹൃദത്തിന്റെ ആലിംഗനവും
മിശിഹായുടെ സ്നേഹ ചുംബനവും തന്നു.
ഒറ്റി കൊടുത്തവരെ മാത്രമല്ല ,എല്ലാവരെയും
നിങ്ങള്‍ ചുംബിച്ചു.
സൌഹൃദങ്ങളില് നിന്ന് സൌഹൃദങ്ങളിലേക്ക്
ഓണതുമ്പിയെപ്പോലെ
നിങ്ങള്‍ പറന്നു കൊണ്ടിരുന്നു .
ഇന്ന്
പാതയോരത്തെ ചിറകറ്റ ശലഭം പോലെ
നിങ്ങള്‍ വീണിരിക്കുന്നു .
പുത്തന്‍ പാദുകങ്ങളും പുതുവസ്ത്രങ്ങളും
നിങ്ങള്‍ക്കു യോജിക്കുന്നില്ല .
ചാരനിറമുള്ള ഷര്‍ട്ടും വെള്ളമുണ്ടും കാലന്‍കുടയും
നിങ്ങളെന്നാണ് ഇനിയുമണിയുക?
അലമാരയില്‍
ആരെ കാത്താണ് അവക്ക് ഇനിയുമിരിക്കാനാവുക?
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍
എന്ന ഗാനം ആരാണ് ഇനി പാടുക ?
പാടിതീര്ന്ന പാട്ടാണ് നീയിനി .
പച്ച മണ്ണ് മാത്രം അത് ശ്രവിക്കും.
പായലും കറുകയും തുമ്പയും മാത്രം
വേരുകള്‍ കൊണ്ട് അതേറ്റു അതേറ്റു വാങ്ങും.
പോതിയക്കരപ്പള്ളിയിലെ കുഴി മാടത്തിലേക്ക് നിന്നെ കൊണ്ട് പോകുവാന്‍
പതിവുകാര് കാത്തു നില്ക്കുന്നു.
നിനക്കും പുഷ്പങ്ങള്‍ക്കും ഇടയില്‍ ഒരു കറുത്ത ഫലകം.
മരിച്ചവര്‍ക്കും മനുഷ്യര്‍ക്കുമിടയിലെ വന്മതില് പോലെ.
യുവത്വങ്ങള്‍ സഞ്ചരിച്ച കലാലയ വഴിയിലൂടെ ഞാന്‍ നടക്കുന്നു.
എന്റെയും കലലയമാണിത്
പഴയ മരങ്ങള്‍, പുതിയ വീടുകള്‍.
കൂട്ടിനു മരണവും പോയകാലവും.
സ്മരണയും ഏകാന്തതയും.
നാള്‍വഴികളില്‍
പഴയ താളിനു വേണ്ടി പരതുമ്പോള്‍
പാദങ്ങളില്‍ പൊടി പുരളുന്നു.
പുതുതലമുറ കുട ചൂടി നടന്നകലുന്നു.
പുളിയും പ്ലാവും മഴ മരവും
ദിനസരികളിലൂടെ കടന്നു വന്നു വെട്ടേറ്റു വീഴുന്നു.
ഞാവലിന്റെ ജഡം
അറവുകാര് കൊണ്ടുപോകുന്നു.
വയലറ്റ് രക്തം വീഴ്ത്തി
പടവുകളില്‍ ഒരു സ്മരണ
മധുരിച്ചു കിടപ്പുണ്ട്
പടവുകളിലൂടെ
കയറിയും ഇറങ്ങിയും നടന്നവ്ര്ക്കൊപ്പം
ഒരു വേലിതിര തന്നെ കടന്നു പോകുന്നുണ്ട്.
ഈ വഴി പ്രകാശിക്കുന്നുണ്ട്.
നടന്നു പൊടിയായി തീര്‍ന്ന മണ്ണില്‍
ഇനിയും പ്രതീക്ഷകളുണ്ട്.
ഇതിലെ നീ കടന്നു പോകുക .
പുതിയ പ്രഭാതങ്ങളും
പുതിയ ആകാശങ്ങളും വിരിയുമ്പോള്‍
കയ്യില്‍ ഗ്ലാടിയോലാസ് പൂക്കളുമായി
നിന്നെ ഞാന്‍ ഉണര്‍ത്തുന്നുണ്ട്
അത് വരേയ്ക്കും ശാന്തമായി ഉറങ്ങുക .....
No comments:
Post a Comment